‘കണ്ടു ഞാന്‍ കണ്ണനേ കായാമ്പൂ വര്‍ണനേ…’; വീണ്ടും മലയാളം പാട്ടുമായി സിവ ധോണി

റാഞ്ചി: വീണ്ടും മലയാളം പാട്ടുമായി എം.എസ് ധോണിയുടെ മകള്‍ സിവ ധോണി. നേരത്തെ സിവ മലയാളം പാട്ടുപാടി വൈറലായിരുന്നു. ‘കണ്ടു ഞാന്‍ കണ്ണനേ കായാമ്പൂ വര്‍ണനേ…’ എന്നു തുടങ്ങുന്ന ഗാനമാണ് ഈ പ്രാവശ്യം സിവ പാടിയത്. സിവയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

സിങ്ങിങ് മോഡ് എന്ന ക്യാപ്ഷനോടെയാണ് 51 സെക്കന്‍ഡുളള വീഡിയോ സിവ പോസ്റ്റ് ചെയ്തത്. നേരത്തെ ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന ഗാനം പാടി സിവ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സിവയുടെ ആദ്യ പാട്ട് ഹിറ്റായപ്പോള്‍ തന്നെ ആരാണ് ഈ കുഞ്ഞ് ഗായികയെ മലയാളം പാട്ട് പഠിപ്പിക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചര്‍ച്ചാവിഷയം. സിവയുടെ മലയാളിയായ ആയയാണ് പാട്ട് പഠിപ്പിക്കുന്നതെന്ന് മനസ്സിലാവുകയും ചെയ്തു.

 

View this post on Instagram

Singing mode !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

Top