റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് ഇതിഹാസ താരം സിദാനും യുവന്റസിലേക്ക്

Zinedine-Zidane

ടൂറിന്‍: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാനും യുവന്റസിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ക്ലബ്ബിന്റെ സ്പോര്‍ട്ടിങ് ഡയറക്ടറായാണ് സിദാന്‍ എത്തുക. ക്ലബ്ബ് ഉടമകളായ ആഗ്‌നെല്ലി കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തേ താന്‍ കളിച്ചിട്ടുള്ള യുവന്റസിലേക്ക് തിരിച്ചുപോവുന്നതിനു വേണ്ടിയാണോ സിദാന്‍ റയല്‍ പരിശീലകസ്ഥാനം ഒഴിഞ്ഞത് എന്ന സംശയങ്ങള്‍ക്കു ബലം നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഒക്ടോബറില്‍ യുവന്റസിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി സിദാന്‍ സ്ഥാനമേല്‍ക്കുമെന്നാണ് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2001 ല്‍ റയലിലെത്തുന്നതിന് മുന്‍പ് യുവന്റസിന്റെ താരമായിരുന്നു സിദാന്‍. റെക്കോര്‍ഡ് തുകയ്ക്കാണ് യുവന്റ്‌സ് അന്ന് സിദാനെ റയലിന് കൈമാറിയത്.

Top