സിംബാബ്വേയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഐസിസി

സിംബാബ്വേയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഐസിസി.ബോര്‍ഡിന്റെ നടത്തിപ്പില്‍ അമിതമായ സര്‍ക്കാര്‍ ഇടപെടല്‍ ആരോപിച്ച് കഴിഞ്ഞ ജൂലൈയിലായിരുന്നു ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്നലെ ചേര്‍ന്ന ദുബായിലെ നിര്‍ണ്ണായക ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനമെടുത്തത്. പൂര്‍ണ്ണ അംഗത്വത്തോടെയാണ് തിരിച്ചെടുക്കല്‍.

സര്‍ക്കാര്‍ ഇടപെടലില്ലാതെ സുതാര്യമായി പുതിയ ഇലക്ഷന്‍ നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ നേപ്പാളിനേയും തിരിച്ചെടുക്കാന്‍ ഐസിസി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 2016 ലായിരുന്നു നേപ്പാളിന് വിലക്കേര്‍പ്പെടുത്തിയത്.

Top