സിക്കയെ കണ്ടെത്താൻ പ്രയാസം എന്തുകൊണ്ടാണ്?

ചിക്കാഗോ: രണ്ട് വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ സിക്ക വൈറസ് പടർന്നു പിടിച്ചപ്പോൾ, ആരോഗ്യമേഖലയിൽ ഉള്ള ഗവേഷകർ, സിക്ക രോഗത്തെ കണ്ടെത്താൻ കഴിയുന്ന ഒരു ടെസ്റ്റിന് രൂപം നല്കാൻ ഒരുപാട് പ്രയത്നിച്ചു. എന്നാൽ അത്തരം ഒരു മാർഗം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

സിക്ക ബാധയുടെ സമയത്ത്, ഏറെ ചിലവുകുറഞ്ഞതും എളുപ്പത്തിലും രോഗം കണ്ടെത്താൻ കഴിയുന്ന ഒരു മാർഗം കണ്ടെത്താൻ കഴിയില്ലായിരുന്നു. കാരണം, കൊതുകുകൾ പരത്തുന്ന മറ്റു രോഗങ്ങളിൽ നിന്നും സിക്കയെ വേർതിരിച്ചു കണ്ടെത്താൻ കഴിയുമായിരുന്നില്ല എന്നത് തന്നെയാണ്.

അംഗോളയിൽ സിക്ക പടർന്നു പിടിക്കുന്നത് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, അവിടെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരുപാട് മൈക്രോസെഫാലി അഥവാ വലിയ തലകൾ ഉള്ള കുട്ടികൾ ഉണ്ടായിരുന്നു. സിക്കയെ കണ്ടെത്താൻ കഴിയാത്തതിനാൽ തന്നെ, ഗർഭസ്ഥ ശിശുവിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനോ ഒന്നും സാധിച്ചിരുന്നില്ല.

എന്നാൽ സിക്കയെ തിരിച്ചറിയാൻ സാധിക്കുന്ന ടെസ്റ്റുകൾ ഒന്നും വികസിപ്പിച്ചെടുക്കാൻ കഴിയാത്തതിന്റെ കാരണം എന്താണ്?

രോഗം തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പ മാർഗം, രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളിൽ നിന്ന് സിക്ക വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക എന്നതാണ്. ഒരു മോളിക്യൂലാർ റെസ്റ്റിലൂടെയേ ഇത് സാധിക്കൂ. പി. സി. ആറിന്റെ സഹായത്തോടെ വൈറസിന്റെ ജനിതക വസ്തു കണ്ടെത്തുക എന്നതാണ് മാർഗം. ഇത്തരം ടെസ്റ്റുകൾക്ക് മറ്റൊരു പ്രശ്നമുണ്ട്. ഇവ കണ്ടെത്താൻ ഒരു ചെറിയ വിൻഡോ പീരീഡ് ഉണ്ടാകും. അതായത്, വൈറസ് ശരീരത്തിൽ ആക്റ്റീവ് ആയി ഇരിക്കുന്ന സമയത്ത്, ഏതാണ്ട് 7 മുതൽ 14 ദിവസത്തെ സമയപരിധിയിൽ മാത്രമേ ഇവയെ കണ്ടെത്താം.

എന്നാൽ പലരിലും സിക്കയുടെ ചെറിയ ലക്ഷണങ്ങളോ, ലക്ഷണമില്ലായ്മയോ ഉള്ളത് കൊണ്ട്, ഈ സമയ പരിധിക്ക് ഉള്ളിൽ സിക്ക കണ്ടെത്താൻ കഴിയില്ല. ഇത്തരത്തിൽ ലക്ഷണങ്ങൾ പതിയെ മാത്രം പ്രത്യക്ഷപെടുമ്പോൾ, ഡോക്ടറുമാർ ഇവരുടെ രക്തവും മറ്റു രക്തത്തിലെ ഘടകങ്ങളും ഒക്കെ പരിശോധിക്കും. ഉഷ്ണ മേഖലയിൽ കാണപ്പെടുന്ന ഡെങ്കി പനിയും അതുപോലെ ഉള്ള രോഗങ്ങൾക്കും സമാനമായി, സിക്കയ്ക്കായി നടത്തുന്ന ടെസ്റ്റുകൾക്കും ചില പോരായ്മകൾ ഉണ്ട്. ഈ രോഗത്തിന് എതിരായി ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡികൾ ചിലപ്പോൾ, ഒരു വ്യാജ പോസ്റ്റിവ് റിസൾട്ട് നൽകിയേക്കാം. ഇത്തരം ഒരു പോരായ്മ (ക്രോസ്സ്-റിയാക്റ്റിവിറ്റി)ഉള്ളത് കൊണ്ട് ഡോക്ടർമാർ ഒരു ഉറപ്പിനായി ഒരു ‘പ്ളേഗ് റീഡക്ഷൻ ന്യുട്രെലൈസേഷൻ ടെസ്റ്റ്’ നടത്തും. ഈ ടെസ്റ്റ് ഏറെ സൂക്ഷ്മമായ ഒന്ന് ആയതിനാൽ തന്നെ, ഇത് തിരഞ്ഞെടുത്ത പൊതു ആരോഗ്യ ലാബോറട്ടറികളെ ഉള്ളു.

ഇത്തരം ഒരു ടെസ്റ്റിന്റെ പ്രസക്തി എന്താണ്?

“ഇത് പിന്തിരിയാനുള്ള സമയം അല്ല” ലോക ആരോഗ്യ സംഘടനയിൽ സിക്ക ടാസ്ക് ഫോഴ്സിനെ നയിക്കുന്ന ഡോ. ഈവ് ലാക്രിറ്റ്സ് പറയുന്നു. മറ്റെന്തിലും അധികം പ്രാധാന്യത്തോടെ സിക്ക കണ്ടെത്താനുള്ള പ്രയത്നങ്ങൾ ആരംഭിക്കണമെന്നും ഈ രോഗം പിടിപെടാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും അത്യാവശ്യം, രോഗാവസ്ഥകൾ പ്രകടിപ്പിക്കാത്ത ഗർഭിണികളായ സ്ത്രീകളെ കണ്ടെത്തുക എന്നതാണ്, കാരണം, ഇത് അടുത്ത തലമുറയെ കൂടി ബാധിക്കുന്ന ഒന്നാണ്. മറ്റൊരു ആവശ്യം, ചിലവ് കുറഞ്ഞ തിരിച്ചറിയൽ ടെസ്റ്റുകൾ ഒരുക്കുക എന്നതാണ്. ഇവയുടെ ചിലവ് വെട്ടി ചുരുക്കാൻ കഴിയില്ല എന്നാൽ, വികസ്വര രാജ്യങ്ങളിൽ ഉള്ള ഡോക്ടർമാർക്ക് ഇത് സ്വന്തം ഓഫീസിൽ തന്നെ ചെയ്യാൻ കഴിയും. ഈ അവസരം അവർ ഉപയോഗപ്പെടുത്തണം.

നാം എത്ര ദൂരം എത്തി?

2016-ൽ ഏതാണ്ട് രണ്ട് ഡസൻ കമ്പനികൾ മാത്രമാണ് സിക്ക ടെസ്റ്റുകൾ വികസിപ്പിച്ചു എടുക്കുന്നതിനായി ലോകാരോഗ്യ സംഘടനയെ സമീപിച്ചത്. ഇതിൽ, പ്രത്യേക അത്യാഹിത ആവശ്യങ്ങൾക്ക് മാത്രമായി 19 സിക്ക ടെസ്റ്റുകൾക്ക് അംഗീകാരം നൽകിയിരുന്നു. ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സ്, ചെമ്പിയോ ഡയഗ്നോസ്റ്റിക്സ്, ലുമൈനസ് കോർപ്പറേഷൻ, സീമെൻസ് ഹെൽതിനിർസ്, അബോട്ട് മോളിക്യുലർ, ഇൻബയോസ് ഇന്റർനാഷണൽ എന്നീ കമ്പനികൾക്കാണ് ഈ ടെസ്റ്റുകൾ വിൽക്കാൻ ഉള്ള അനുമതി ലഭിച്ചത്. എന്നാൽ ഇവയുടെ ഫലപ്രാപ്തിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഒന്നും വ്യക്തമായിരുന്നില്ല. താൽക്കാലികമായ അനുമതി ലഭിച്ചു എന്നതിൽ ഉപരി ഇവയ്ക്ക് മറ്റൊരു സാധ്യതയും ഇല്ല. ഇതിനായി ഫണ്ട് ചെയ്യാനോ പിൻബലം നൽകാനോ ഏജൻസികളും കമ്പനികളും മുന്നോട്ട് വരാത്തത് തന്നെയാണ് ഇത്തരം ഒരു ടെസ്റ്റ് വികസിപ്പിക്കുന്നതിന് തടസം ആകുന്നത്.

Top