ഒരു ദിവസത്തെ നഷ്ടം മാത്രം 900 കോടി ഡോളര്‍

ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍.നിയന്ത്രണം നഷ്ടമായി കനാലിന് കുറുകെയായി കപ്പല്‍ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. കപ്പല്‍ നീക്കണമെങ്കില്‍ കനാലിന്‍റെ തീരത്തെ 20,000 ഘനമീറ്റര്‍ മണലും ചെളിയും നീക്കം ചെയ്യേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

കപ്പലിന്‍റെ മുന്‍ഭാഗം മണലില്‍ ഇടിച്ചു നില്‍ക്കുകയാണ്. ഈ ഭാഗത്തെ മണലാണ് നീക്കം ചെയ്യേണ്ടത്. കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോള്‍ ഏകദേശം 900 കോടി ഡോളറാണ് ഒരു ദിവസത്തെ മാത്രം നഷ്ടം.

എവര്‍ ഗിവണിന് തൊട്ടുപിറകിലുണ്ടായിരുന്ന ചരക്കുകപ്പലുകള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. കപ്പല്‍ നീക്കാന്‍ വൈകിയാല്‍ അത് റഷ്യയില്‍ നിന്ന് ഏഷ്യയിലേക്കുള്ള ഇന്ധന വരവിനെ ബാധിക്കാനും സാധ്യതയുണ്ട്. കണ്ടെയ്നറിലെ ചരക്ക് വൈകിയതില്‍ ഇടപാടുകാര്‍ക്കുള്ള നഷ്ടം പോലും ചിലപ്പോള്‍ കപ്പല്‍ കമ്പനി അധികൃതര്‍ നല്‍കേണ്ടി വരും.

Top