ആശങ്കകള്‍ക്ക് വിരാമം; സൂയസ് കനാലിൽ നിന്നും കപ്പൽ നീങ്ങിത്തുടങ്ങി

സൂയസ് കനാൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ നീക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ കപ്പൽ വീണ്ടും ഒഴുകിത്തുടങ്ങിയതായാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പൽ ഇപ്പോള്‍ സുരക്ഷിതമാണെന്നും വീണ്ടും ഒഴുകി തുടങ്ങിയതായും ഇഞ്ച് കാപ്പ് ഷിപ്പിങ്ങ് സര്‍വീസ് ട്വീറ്റ് ചെയ്തു. ഈജിപ്ത്യൻ ക്രൂ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

കപ്പൽ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി നേരത്തെ സൂയസ് കനാൽ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞിരുന്നു. കപ്പൽ ഭാഗികമായി മോചിപ്പിക്കുകയും ടഗ് ബോട്ടുകൾ അതിന്റെ ഗതി നേരെയാക്കാൻ വിന്യസിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും അന്താരാഷ്ട്ര വാര്‍ത്താ ഏജൻസികള്‍ നൽകിയിട്ടുണ്ട്.

Top