കുള്ളന്‍ വേഷത്തില്‍ ഷാരുഖ്, ഒപ്പം നൃത്തം ചെയ്ത് സല്‍മാനും; സീറോയുടെ ടീസര്‍ പുറത്തിറങ്ങി

sharukh khan

ന്യൂഡല്‍ഹി: ഷാരുഖ് ഖാന്‍ കുള്ളന്‍ വേഷത്തിലെത്തുന്ന സീറോ യുടെ ടീസര്‍ പുറത്തിറങ്ങി. ഷാരുഖ് തന്നെയാണ് തന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ ട്വിറ്ററിലൂടെ പങ്കു വെച്ചത്.

ഷാരൂഖിനൊപ്പം നൃത്തം ചെയ്യുന്ന സൂപ്പര്‍താരം സല്‍മാനെയും സീറോയുടെ ടീസറില്‍ കാണാം. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്.

കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് നായികമാര്‍. തിരക്കഥ ഹിമാന്‍ഷു ശര്‍മ. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നു. സിനിമ ഡിസംബര്‍ 21 ന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി അല്പം കഴിഞ്ഞപ്പോള്‍ ധനുഷ് ഉള്‍പ്പടെ പല പ്രമുഖരും അഭിനന്ദന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

Top