Zenit St Petersburg 1-2 Benfica (1-3 agg): Champions League last 16

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബെന്‍ഫിക ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെന്‍ഫിക ക്വാര്‍ട്ടറില്‍ കടന്നത്.

ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെന്‍ഫിക വിജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു. ബെന്‍ഫികയ്ക്കായി നിക്കോളാസ് ഗെയ്താനും സോസ കോന്‍സിക്കോയും ഗോള്‍ നേടി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനു വേണ്ടി ബ്രസീല്‍ താരം ഹള്‍ക്ക് ആശ്വാസ ഗോള്‍ നേടി.

Top