റഷ്യന്‍ ആക്രമണം; ആദ്യ ദിനം 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍

കീവ്: റഷ്യയുടെ ആക്രമണത്തില്‍ ആദ്യദിനം 137 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ റഷ്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ചെര്‍ണോബിലും റഷ്യന്‍ സേന പിടിച്ചെടുത്തു. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു.

യുക്രൈന്റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. സൈനികര്‍ ഉള്‍പ്പെടെ 100ലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു. റഷ്യക്ക് തിരിച്ചടി നല്‍കിയെന്നും 50 റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രൈന്‍ അവകാശപ്പെട്ടു.

ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖലയും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. യുക്രൈന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈന്‍ സൈന്യത്തെ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

Top