പവര്‍ഫുള്‍ സ്പീക്കറായ സീബ്രോണിക്‌സ് റിട്രോ ബൂം ബോക്‌സ്

tech_2018april25va1

പോര്‍ട്ടബിള്‍ വയര്‍ലെസ് ബൂംബോക്‌സുമായി സീബ്രോണിക്‌സ് എത്തി. വീട്ടിനകത്തെയും പുറത്തെയും ഉപയോഗത്തിന് അനുയോജ്യമായ പവര്‍ഫുള്‍ സ്പീക്കറാണ് ആക്‌സല്‍ റിട്രോ ബൂംബോക്‌സ്.

വ്യത്യസ്തമായ രൂപകല്പനയാണ് ആക്‌സലിന്റെ സവിശേഷത. ശബ്ദത്തില്‍ അതിശക്തമാണെങ്കിലും ഭാരം കുറഞ്ഞ ഒതുങ്ങിയ രൂപമാണ്. കണ്‍ട്രോള്‍ ബട്ടണുകളും ഈക്വലൈസറും മുകള്‍ഭാഗത്തു നല്‍കിയിരിക്കുന്നു. ബ്ലൂടൂത്ത് സംയോജിപ്പിച്ച് ഫോണ്‍ കോളുകള്‍ ഇതിലൂടെ ചെയ്യാം. എഫ്എം റേഡിയോ, കാര്‍ഡുകളില്‍നിന്നുള്ള പ്ലേബാക്ക്, മ്യൂസിക് സ്ട്രീമിംഗ് എന്നീ സൗകര്യങ്ങളുണ്ട്.

രൂപകല്പനയും പെര്‍ഫോര്‍മന്‍സും വഴി ഈ മോഡലിലൂടെ റിട്രോ ബൂംബോക്‌സ് സങ്കല്പത്തിന് പുതിയ മാനം നല്‍കുമെന്ന് സീബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ജോഷി പറഞ്ഞു. സ്പീക്കര്‍ ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. എല്ലാ പ്രധാന ഷോപ്പുകളിലും ലഭിക്കും. 2,799 രൂപയാണ് വില.

Top