zebronic-video-door-phone-home-security

സെക്യൂരിറ്റി സര്‍വെയ് ലെന്‍സ് വിപണിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സെബ്രോണിക്‌സ് പുതിയ വീഡിയോ ഡോര്‍ ഫോണ്‍, ZEB VD7RT വിപണിയില്‍ അവതരിപ്പിച്ചു.

ഇന്‍ഫ്രാറെഡ് നൈറ്റ് വിഷന്‍ സാങ്കേതികത ഉള്‍പ്പെടുത്തിയ ഉല്‍പന്നം 5 മീറ്റര്‍ വരെ പ്രവര്‍ത്തന പരിധി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഔട്ട്ഡോര്‍ യൂണിറ്റ്. 16 ബില്‍റ്റ് ഇന്‍ റിംഗ്‌ടോണുകളും ഉല്‍പന്നത്തിലുണ്ട്. 14000 രൂപയാണ് പുതിയ വീഡിയോ ഡോര്‍ഫോണിന്റെ വില.

ഇത് കൂടാതെ മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്താല്‍ ഉപയോക്താവിന് ആവശ്യമായ റിംഗ്‌ടോണും സെറ്റ് ചെയ്യാവുന്നതാണ്.

Top