ഫുള്‍ഹാമിന്റെ താരം സാംബോ ആങ്ക്വീസയെ ടീമിലെത്തിച്ച് വില്ലാറയല്‍

ഇംഗ്ലീഷ് ക്ലബ്ബായ ഫുള്‍ഹാമിന്റെ താരം സാംബോ ആങ്ക്വീസ ഇനി സ്പാനിഷ് ടീമായ വില്ലാറയലില്‍ കളിക്കും. കാമറൂണിന്റെ മധ്യനിര താരത്തെ ഒരു വര്‍ഷത്തെ കരാറിലാണ് വില്ലാറയല്‍ സ്വന്തമാക്കിയത്.

ഫ്രഞ്ച് ക്ലബ്ബായ ബോര്‍ഡെക്‌സില്‍ നിന്നും 22 മില്ല്യണ്‍ യൂറോ മുടക്കിയാണ് ഫുള്‍ഹാം സാംബോയെ പ്രീമിയര്‍ ലീഗില്‍ എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഫുള്‍ഹാം ചാമ്പ്യന്‍ഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ടതിനെ തുടര്‍ന്ന് ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് താരത്തെ ലോണില്‍ വിടുന്നത്.

Top