നിയമങ്ങള്‍ ലംഘിച്ചിട്ടില്ല, ഇസ്‍ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുന്നു: സാകിര്‍ നായിക്

താന്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഇസ്‌ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും മതപ്രഭാഷകന്‍ സാകിര്‍ നായിക്. മലേഷ്യയില്‍ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കേ മലേഷ്യന്‍ സംസ്ഥാനമായ പെരിലിസിന്റെ തലസ്ഥാനമായ കാംഗറിലാണ് വെച്ചായിരുന്നു അദ്ദേഹത്തിന്റെ പൊതു ചടങ്ങ്.

ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം, ഞാന്‍ സമാധാനം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ്. മനുഷ്യത്വത്തിനുള്ള പരിഹാരങ്ങള്‍ പകര്‍ന്നുനല്‍കി. സമാധാനം ആഗ്രഹിക്കാത്തവരൊന്നും എന്നെ ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നു എന്നതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാനൊരു മൌലികവാദിയായ മുസ്‌ലീമാണ് അതിലെനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

53 കാരനായ നായികിനെതിരെ കള്ളപ്പണ ഇടപാട്, വിദ്വേഷ പ്രസംഗം എന്നിവ ഉള്‍പ്പടെ നിരവധി കേസുകളാണ് ഇന്ത്യയിലുള്ളത്.

Top