Zakir Naik got Rs 60 crore in 3 years from abroad: Cops

മുംബൈ: വിവാദ മുസ്‌ലിം മതപണ്ഡിതന്‍ സക്കീര്‍ നായിക്കിന് മൂന്ന് വിദേശ രാജ്യങ്ങളില്‍നിന്നായി 60 കോടി രൂപയുടെ സഹായം ലഭിച്ചതായി മുംബൈ പോലീസിന്റെ റിപ്പോര്‍ട്ട്.

സക്കീര്‍ നായിക്കിന്റെ കീഴിലുള്ള ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനിലേക്കാണ് പണം എത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ലഭിച്ച തുകയുടെ കണക്കാണിതെന്നും മുംബൈ പോലീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സക്കീര്‍ നായിക്കിന്റെ മൂന്ന് കുടുംബാംഗങ്ങളുടെ പേരിലേക്കാണ് പണം എത്തിയത്. അതുകൊണ്ടുതന്നെ പണം ഫൗണ്ടേഷന്റേത് അല്ലെന്നും നായിക്കിന്റേതാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

നിയമവിരുദ്ധ കാര്യങ്ങളിലും തീവ്രവാദ ബന്ധങ്ങളിലും സക്കീര്‍ നായിക്ക് ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ 800പെരെ മതം മാറ്റിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം വെളിപ്പെട്ടിരുന്നു. ഇവര്‍ക്ക് പണം നല്കിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന സക്കീര്‍ നായിക്ക് നിലവില്‍ സൗദി അറേബ്യയിലാണ്.

Top