വിദ്വേഷപ്രസംഗം: സാക്കിര്‍ നായിക്കിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്​ത്​ മലേഷ്യന്‍ പൊലീസ്​

ക്വലാലംപുര്‍: മലേഷ്യയിലെ ഹിന്ദു വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ ഇസ്‌ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിനെ പത്തു മണിക്കൂര്‍ ചോദ്യം ചെയ്ത് മലേഷ്യന്‍ പൊലീസ്. ഇത് രണ്ടാം തവണയാണ് വിദ്വേഷ പരമര്‍ശത്തിന്റെ പേരില്‍ മലേഷ്യന്‍ പൊലീസ് നായിക്കിനെ ചോദ്യം ചെയ്യുന്നത്.

ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയപരാമര്‍ശം നടത്തിയത്.

‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം.

ഇന്ത്യക്കാരനായ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയിലാണ് താമസം. ഇദ്ദേഹത്തിന് മലേഷ്യന്‍ പൌരത്വവുമുണ്ട്.

Top