zakir-hussains-bail-rejected

കൊച്ചി: സി.പി.എം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തളളിയത്.

വെണ്ണല സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണ് സക്കീറിനെതിരായ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കഴിഞ്ഞ 26നാണ് സക്കീര്‍ ഹുസൈനെതിരെ കേസെടുത്തത്.

ആരോപണവിധേയനായ സക്കീര്‍ ഹുസൈനെ സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ മോഹനനായിരിക്കും സക്കീര്‍ ഹുസൈനു പകരം കളമശേരി ഏരിയാ സെക്രട്ടറിയുടെ ചുമതലയെന്നും യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി രാജീവ് അറിയിച്ചിരുന്നു.

Top