മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി (Z Category) സുരക്ഷ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനി മുഴുവന്‍ സമയവും അമൃതാനന്ദമയിക്കൊപ്പമുണ്ടാകും.

യോഗ ഗുരു ബാബാ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി.

40 സിആര്‍പിഎഫ ജവാന്‍മാരെയാണ അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിലും സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി അമൃതാനന്ദമയിക്ക് രണ്ട് വാഹനങ്ങളുടെ അകമ്പടിയും ഉണ്ടാകും. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Top