കളര്‍ ഓപ്ഷനുകളില്‍ മാത്രം മാറ്റം വരുത്തി യമഹ YZF-R25 ന്റെ 2021 മോഡല്‍

നപ്രിയ ക്വാര്‍ട്ടര്‍ ലിറ്റര്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിളായ YZF-R25 മോഡലിന്റെ 2021 പതിപ്പ് മലേഷ്യയില്‍ പരിചയപ്പെടുത്തി യമഹ. കളര്‍ ഓപ്ഷനുകളില്‍ മാത്രമാണ് മാറ്റങ്ങള്‍. ഇതില്‍ സിയാന്‍ മെറ്റാലിക് കളര്‍ ഓപ്ഷനാണ് കൂടുതല്‍ ആകര്‍ഷകം.

ബോഡി പാനലുകളിലെ സ്റ്റിക്കറുകളുമായി പൊരുത്തപ്പെടുന്ന അലോയ് വീലുകള്‍ക്കും പുതിയ ഓറഞ്ച് നിറം ലഭിക്കും. മലേഷ്യന്‍ വിപണിയില്‍ 2021 മോഡലില്‍ യമഹ ബ്ലൂ കളറും വാഗ്ദാനം ചെയ്യും. 2021 YZF-R25 മോഡലിലെ ഫീച്ചര്‍ പട്ടികയും മാറ്റമില്ലാതെ തുടരുന്നു.

മുന്‍പ് ഉണ്ടായിരുന്ന ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫെയറിംഗ് മൗണ്ട് ചെയ്ത റിയര്‍-വ്യൂ മിററുകള്‍, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, ഒരു എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയെല്ലാം അതേപടി തുടരും. എന്നാല്‍ കൂടുതല്‍ സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സാന്നിധ്യവും 2021 യമഹ YZF-R25-ല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മെക്കാനിക്കല്‍ സവിശേഷതകളില്‍ 249 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനും മോട്ടോര്‍ സൈക്കിളില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

മലേഷ്യന്‍ വിപണിയില്‍ 2021 യമഹ YZF-R25 ന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഇന്ത്യയില്‍ നിന്നും നിര്‍ത്തിലാക്കിയ മോഡലിനെ വീണ്ടും അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍.

 

 

Top