ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ യുവരാജിന്റെ ആരാധകര്‍ ആശങ്കയില്‍

ന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരം യുവരാജ് സിങ് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ച് നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്.

യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ യുവരാജ് സിങ്ങിന് ന്യൂസിലന്‍ഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ തിരിച്ചെത്താമെന്നുള്ള മോഹത്തിന് വിലങ്ങുതടി വീണിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആരാധകരും ആശങ്കയിലാണ്.

വിജയിക്കാനുളള ഏറ്റവും മിനിമം സ്‌കോറായ 16.1 പോയിന്റ് നേടുന്നതിലാണ് യുവരാജ് പരാജയപ്പെട്ടിരിക്കുന്നത്. എന്നാല്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത മത്സരം മുതല്‍ പഞ്ചാബിനായി രഞ്ജി ട്രോഫിയില്‍ കളിക്കാനാണ് യുവരാജിന്റെ തീരുമാനം.

അതേസമയം മറ്റൊരു ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനും ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയും യോയോ ടെസ്റ്റില്‍ വിജയിച്ചു. ട്വിറ്ററിലൂടെ അശ്വിന്‍ തന്റെ വിജയം ആരാധകരെ അറിക്കുകയും ചെയ്തു.

Top