ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന യുവരാജ് സിങിന് ഇന്ന് 42-ാം പിറന്നാള്‍

ന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ താരം, രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ക്ക് നിര്‍ണായക സംഭാവന നല്‍കിയ ഓള്‍ റൗണ്ടര്‍, ലോകകപ്പ് വിജയത്തിനായി ക്യാന്‍സറിനോട് പടപൊരുതി കളിക്കളത്തില്‍ തുടര്‍ന്ന പോരാളി, പഞ്ചാബിലെ ചണ്ഡിഗണ്ഡില്‍ നിന്നുള്ള ആ ഇടം കയ്യന്‍ താരത്തിന് യുവരാജ് സിംഗ് എന്നാണ് പേര്. 28 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ഹീറോയ്ക്ക് ഇന്ന് 42-ാം പിറന്നാള്‍. തന്റെ പിതാവ് യോഗരാജ് സിംഗിന്റെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആഗ്രഹമാണ് യുവരാജിലൂടെ സാഫല്യമായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ഏകദിനങ്ങള്‍ക്കും ഒരു ടെസ്റ്റിനും അപ്പുറത്തേയ്ക്ക് വളരാന്‍ യോഗരാജ് സിംഗിന് കഴിഞ്ഞില്ല.

2011ലെ ലോകകപ്പില്‍ യുവരാജ് 362 റണ്‍സും 15 വിക്കറ്റുകളും നേടി. 1983ലെ ലോകകപ്പ് ഹീറോ കപില്‍ ദേവിന് ശേഷം ഇത്ര മികച്ച ഒരു ഓള്‍ റൗണ്ട് പ്രകടനം ഇന്ത്യയ്ക്കായി അന്നുവരെ ആരും ലോകകപ്പില്‍ നടത്തിയിട്ടുണ്ടാവില്ല. 2011ല്‍ ലോകകപ്പ് ഹീറോയായ യുവരാജിന്റെ കരിയറില്‍ തിരിച്ചടികള്‍ തുടങ്ങുന്നതും അതേ വര്‍ഷമാണ്. ലോകകപ്പിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ യുവരാജ് പലവട്ടം വെള്ളം കുടിക്കുന്നു. ഗ്രൗണ്ടില്‍ വല്ലാതെ അണയ്ക്കുന്നു. ലോകകപ്പിനിടെ യുവരാജ് രക്തം ഛര്‍ദിച്ചിരുന്നതായും വാര്‍ത്ത പുറത്തുവന്നു. ലോകകപ്പ് വിജയത്തിന് ശേഷം ആ സത്യം പുറത്തുവന്നു. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലാണ് കാന്‍സര്‍ വളര്‍ന്നുകൊണ്ടിരുന്നത്.

ക്യാന്‍സറിനെ തോല്‍പ്പിച്ചു വന്ന യുവരാജിന് പക്ഷേ ക്രിക്കറ്റിനെ വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയാന്‍ കഴിയും. ബാറ്റിം?ഗ് സാങ്കേതികത്വം ദുര്‍ബലമായി. 2014ലെ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ യുവരാജ് നേടിയത് 21 പന്തില്‍ 11 റണ്‍സ് മാത്രമാണ്. അര്‍ഹിച്ച ഒരു ലോകകിരീടം ഇന്ത്യയ്ക്ക് നഷ്ടമായി. ടീമിന് അകത്തും പുറത്തുമായി യുവരാജ് പിന്നീടുള്ള കാലം കഴിച്ചു. പക്ഷേ യുവരാജിലെ പ്രതിഭയെ പിന്നീട് അധികമൊന്നും കാണാന്‍ കഴിഞ്ഞില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ യുവരാജ് അവസാനമായി നീലക്കുപ്പായം അണിഞ്ഞു. തിരിച്ചുവരാനുള്ള ബാല്യം ഇല്ലെന്ന് മനസിലായതോടെ യുവരാജ് വിരമിച്ചു. ഇന്ത്യന്‍ ടീമില്‍ യുവരാജ് അവസാന മത്സരം കളിച്ചിട്ട് ആറ് വര്‍ഷം പിന്നിടുന്നു. യുവരാജിന് പകരക്കാരനായി പ്രത്യേകിച്ച് നാലാം നമ്പറില്‍ കളിക്കാന്‍ ഒരു താരത്തെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

എല്ലാ വലിയ വേദികളിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരുന്നു. നാറ്റ്വെസ്റ്റ് സീരിസ് ഫൈനലിലെ 69 റണ്‍സ്, ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിനെതിരെ നേടിയ ആറ് പന്തില്‍ ആറ് സിക്സ്, 2011ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച അര്‍ദ്ധ സെഞ്ചുറി എല്ലാം യുവരാജ് സിംഗിന്റെ സംഭാവനകളായിരുന്നു. ബാറ്റിം?ഗില്‍ മാത്രമല്ല നിര്‍ണായ ബ്രേയ്ക് ത്രൂകള്‍ നല്‍കുന്ന ബൗളര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധനകര്‍ക്ക് ആവേശമായി ഫീല്‍ഡിം?ഗ് പ്രകടനങ്ങള്‍ എന്നിവയും യുവരാജിന്റെ സംഭാവനകളായിരുന്നു.

 

Top