നിങ്ങള്‍ ഇതിഹാസം; യുവരാജിനെ സമാധാനിപ്പിച്ച് രവിശാസ്ത്രി

മുംബൈ: 2011-ലെ ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷിത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറേയും വിരാട് കോലിയേയും മാത്രം ടാഗ് ചെയ്തതില്‍ പരിഭവിച്ച യുവരാജ് സിങ്ങിനെ ആശ്വസിപ്പിച്ച് രവി ശാസ്ത്രി. ലോകകപ്പ് വിജയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജൂനിയര്‍ അല്ലെന്നും ഇതിഹാസമാണെന്നുമായിരുന്നു രവി ശാസ്ത്രിയുടെ ട്വീറ്റ്.

കഴിഞ്ഞ വ്യാഴാഴ്ച്ച ട്വിറ്ററിലൂടെയാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചത്. ‘അഭിനന്ദനങ്ങള്‍, നിങ്ങളുടെ ജീവിതത്തില്‍ എന്നും ഓര്‍ത്തുവെയ്ക്കാവുന്ന നേട്ടം. 1983-ലെ ഞങ്ങളുടെ ലോകകപ്പ് നേട്ടം പോലെ’ എന്ന കുറിപ്പിനോടൊപ്പം ശാസ്ത്രി സച്ചിനേയും കോലിയേയും ട്വീറ്റില്‍ ടാഗ് ചെയ്തു. ഇതിന് യുവരാജ് സിങ്ങ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. നന്ദി സീനിയര്‍, താങ്കള്‍ക്ക് എന്നേയും ധോനിയേയും ഇതില്‍ ടാഗ് ചെയ്യാമായിരുന്നു. കാരണം ഞങ്ങളും ആ വിജയത്തിന്റെ ഭാഗമായിരുന്നു എന്നായിരുന്നു യുവരാജ് ട്വീറ്റ് ചെയ്തത്.

Top