ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ്‌ സിങിന് ആണ്‍കുഞ്ഞ് പിറന്നു

 

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ്‌ സിങ്ങിനും നടി ഹേസല്‍ കീച്ചിനും ആണ്‍കുഞ്ഞ് പിറന്നു.

‘ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങള്‍ പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു.’ – യുവി ട്വിറ്ററില്‍ കുറിച്ചു.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലെജന്‍ഡ്സ് ലീഗില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

 

Top