യുവരാജ് സിങ് വിരമിക്കുന്നു? സൂചന നല്‍കി താരം, ആശങ്കയോടെ ആരാധകര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് കരിയറില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചനകള്‍ നല്‍കി യുവരാജ് സിങ്ങ്. 2019 ലോകകപ്പിന് ശേഷം വിരമിക്കുന്ന കാര്യം ആലോചിക്കുമെന്നാണ് യുവരാജ് സൂചന നല്‍കിയിരിക്കുന്നത്.

2011ല്‍ ലോകകപ്പ് നേടുമ്പോള്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു യുവരാജ്. പിന്നീട് അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഇടവേളയെടുത്തു. ക്രീസിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. പലപ്പോഴായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് താരം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവി അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. 2019 ലോകകപ്പ് ടീമില്‍ ഇടം നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവി പറഞ്ഞു.

Top