സിക്‌സ്പാക്കുമായി വിരാടും ബുംറയും; ഫിറ്റ്നസ് വിഗ്രഹങ്ങള്‍ എന്ന് യുവി

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ട്വന്റി- 20 പരമ്പരകളിലെ വിജയത്തിന് പിന്നാലെ ടീം ഇന്ത്യ അന്റിഗ്വയിലെ ജോളി ബീച്ചില്‍ ഒരു ബ്രേക്കിനായി എത്തിയിരുന്നു. രണ്ടു ടെസ്റ്റുകളടങ്ങിയ അടുത്ത പരമ്പരയ്ക്കുള്ള ഒരുക്കത്തിനിടയിലാണ് ബ്രേക്കെടുത്ത് എത്തിയത്.

ഇതിനിടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ബീച്ചില്‍ നില്‍ക്കുന്നതാണ് ചിത്രം. ഇരുവരും ഷോര്‍ട്ട്സ് മാത്രമാണ് ധരിച്ചിരിക്കുന്നത്. സിക്സ്പാക്ക് ശരീരവുമായി നില്‍ക്കുന്ന ഇരുവരുടെയും ചിത്രം മുന്‍ താരം യുവരാജ്‌ സിങ്ങിനെ ഞെട്ടിക്കുകയും ചെയ്തു. ‘ഓഹോ ഫിറ്റ്നസ് വിഗ്രഹങ്ങള്‍’ എന്നാണ് ഈ ചിത്രത്തിന് യുവിയുടെ കമന്റ്.

Top