yuvaraj singh coming back to indian team

അഡ്‌ലെയ്ഡ്: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. യുവരാജ് സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. യുവ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ ആശിഷ് നെഹ്‌റയും ഇന്ത്യന്‍ കുപ്പയം അണിയും.

ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമില്‍ യുവതാരം ട്രാവിസ് ഹെഡ് അരങ്ങേറ്റക്കാരനാണ്. പരിക്കേറ്റ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ അഭാവം ഓസീസിന് തിരിച്ചടിയാണ്. ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍, ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചു.

ബിഗ് ബാഷില്‍ മിന്നുന്ന ഫോമിലായിരുന്ന ക്രിസ് ലിന്‍ ടീമിലുണ്ട്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഓസീസ് 4-1ന് സ്വന്തമാക്കിയിരുന്നു.

Top