യുവന്റസ് തന്നെ സ്വന്തമാക്കിയത് എന്തിനെന്ന വെളിപ്പെടുത്തലുമായി റെണാള്‍ഡോ

യുവന്റസ് തന്നെ സ്വന്തമാക്കിയത് മിന്നും പ്രകടനം കാഴ്ച വയ്ക്കാനെന്ന് ക്രിസ്റ്റ്യാനോ റെണാള്‍ഡോ. ലീഗില്‍ നടത്തിയ മികച്ച പ്രകടനത്തിന് വേണ്ടിയാണ് തനിക്ക് യുവന്റസ് പണം മുടക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോക്ക് എതിരെ ഹാട്രിക് നേടി യുവന്റസിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

എതിരെ കളിക്കാന്‍ ഏറെ പ്രയാസമുള്ള ടീമാണ് അത്‌ലറ്റികോ, പക്ഷെ ഞങ്ങളും കരുത്തരാണ്, ഞങ്ങള്‍ ക്വാര്‍ട്ടര്‍ പ്രവേശനം ആര്‍ഹിച്ചിരുന്നു എന്ന് തെളിയിക്കാനായി. ഇത്തരം ആത്മവിശ്വാസമുള്ള പ്രകടനങ്ങളാണ് ചാമ്പ്യന്‍സ്‌ ലീഗ് നേടാനാവശ്യം. പക്ഷെ ഫൈനലിനെ കുറിച്ച് ചിന്തിക്കാനായിട്ടില്ല. ഒരു സമയം ഒരു ചുവട് എന്ന സമീപനമാണ് വേണ്ടത് എന്നും റൊണാള്‍ഡോ കൂട്ടി ചേര്‍ത്തു. ആദ്യ പാദത്തില്‍ 2 ഗോളിന് പിറകില്‍ പോയ ശേഷമാണ് റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ രണ്ടാം പാദ മത്സരം എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ജയിച്ച് യുവന്റസ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം നേടിയത്.

Top