പുതിയ തമിഴ് ചിത്രത്തിനായി ഇളയരാജയും യുവന്‍ ശങ്കര്‍ രാജയും ഒന്നിക്കുന്നു

Yuvan Shankar Raja

പുതിയ തമിഴ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതിനായി ഇളയരാജയും മക്കളായ യുവന്‍ ശങ്കര്‍ രാജയും, കാർത്തിക് രാജയും ഒന്നിക്കുന്നു. ട്വിറ്ററിലൂടെ യുവന്‍ ശങ്കര്‍ രാജയാണ് പുതിയ സംഗീത സംവിധാനത്തിന്റെ കാര്യം വ്യക്തമാക്കിയത്.

സീനു രാമസാമി സംവിധാനം ചെയ്യുന്ന മാമനിധൻ എന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. വിജയ് സേതുപതിയാണ് സിനിമയിലെ നായകൻ. യുവൻ വൈഎസ്ആർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

Top