yuvan currency

ഹരാരെ: 400 കോടി ഡോളര്‍ കടം ചൈന എഴുതിത്തള്ളിയതോടെ ചൈനീസ് കറന്‍സിയായ യുവാനെ സിംബാബ്‌വെ തങ്ങളുടെ ഔദ്യോഗിക കറന്‍സിയായി പ്രഖ്യാപിച്ചു.

ഇക്കാര്യം ചൈനയും സ്ഥിരീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഉണ്ടായതോടെ 2009ല്‍ സിംബാബ്‌വെ തങ്ങളുടെ സ്വന്തം കറന്‍സി ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ ഡോളറും ദക്ഷിണാഫ്രിക്കന്‍ കറന്‍സിയായ റാന്‍ഡുമാണ് ഉപയോഗിച്ചിരുന്നത്.

സിംബാബ്‌വെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. യുവാന്‍ വിദേശകറന്‍സിയുടെ പട്ടികയില്‍ ഇടംനേടിയിരുന്നെങ്കിലും പൊതുവിപണിയില്‍ ഉണ്ടായിരുന്നില്ല. ചൈനയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ കാരക്ഷ്യമമാക്കുന്നതിനാണ് പുതിയ നീക്കമെന്ന് സിംബാബ്‌വെ പറഞ്ഞു.

Top