ഹൈബി ഈഡന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട്‌ യുവമോര്‍ച്ച മാര്‍ച്ച്

തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണ വിധേയനായ ഹൈബി ഈഡന്‍ എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

ഹൈബി ഈഡന്റെ ഓഫീസിലേക്കായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം.

എംഎല്‍എ ഹോസ്റ്റലില്‍ വച്ചും, എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചതെന്നാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.പിമാരായ കെ.സി വേണുഗോപാല്‍, ജോസ്.കെ.മാണി, ഹൈബി ഈഡന്‍ എം.എല്‍.എ, അബ്ദുള്ള കുട്ടി, സുബ്രമണ്യന്‍ തുടങ്ങി തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ എന്നീ ഉന്നത നേതാക്കള്‍ക്കെതിരെയും ഗുരുതരമായ ആരോപണമാണുള്ളത്.

Top