സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; എന്‍ഐഎ അന്വേഷിക്കും

ബംഗളൂരു: സുള്ള്യയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കും. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കർണാടകയിലെത്തി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ സൂചന ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിലാണ് ഗൂഢാലോചന നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനങ്ങൾ ഏതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം നടന്നതിന് പിന്നാലെ കേസ് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി ശോഭ കരന്തലജെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനൽകുകയും ചെയ്തു. കൊലപാതകത്തിന് പിന്നിൽ തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നും കത്തിൽ പറയുന്നു.

ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പ്രവീൺ നെട്ടാരുവിന്റെ വീട്ടിൽ സന്ദർശനം നടത്തി. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Top