അമിത് ചക്കാലക്കല്‍ നായകനാവുന്ന ‘യുവം’; ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

വാഗതനായ പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘യുവം’. ചിത്രത്തിലെ പുതിയ ഗാനമാണിപ്പോള്‍ പുറത്തിങ്ങിയിരിക്കുന്നത്. വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണിത്.

ചിത്രത്തിലെ ‘ ചെമ്മാനമേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഗാനം എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് നിര്‍മാണം.

Top