വീണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ അമിത്; പുതിയ ചിത്രം ‘യുവം’ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്

മിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് ‘യുവം’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ പിങ്കു പീറ്റര്‍ ആണ് സംവിധാനം നിര്‍വഹിക്കുന്നത്. ജയസൂര്യയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധനേടിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന ചിത്രമാണിത്.

https://www.facebook.com/Jayasuryajayan/videos/188788955511613/

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രം നിര്‍മിക്കുന്നത്.

Top