പത്തനംതിട്ടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് നേരെ ആക്രമണം

yuvamorcha

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് നേരെ ആക്രമണം. പത്തനംതിട്ട ടൗണില്‍ വച്ചായിരുന്നു ആക്രമണം. രാഹുല്‍ വി നായരെയാണ് ബൈക്കില്‍ പിന്‍തുടര്‍ന്ന് എത്തിയ സംഘം ആക്രമിച്ചത്. ബൈക്ക് ഇടിച്ചു വീഴ്ത്തി തലയില്‍ ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുവമോര്‍ച്ച ആരോപിച്ചു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

Top