നിയമസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നിയമസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

സ്പീക്കര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവരെ നിയമസഭ കവാടത്തില്‍ വച്ച് പൊലീസ് തടയുകയും ചെറിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. എന്നാല്‍ പെട്ടെന്നു തന്നെ ഇവരെ അറസ്റ്റു ചെയ്ത് നീക്കി.

Top