അയർലൻഡിൽ തണുപ്പ് അതികഠിനമെന്ന് യുസ്വേന്ദ്ര ചഹാൽ

അയർലൻഡിലെ കാലാവസ്ഥ അതികഠിനമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ. അയർലൻഡിനെതിരായ ആദ്യ ട്വന്റി- ട്വന്റി മത്സരത്തിനുശേഷമാണ് കാലാവസ്ഥ മൂലമുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ചഹൽ പറഞ്ഞത്. “ഈ സാഹചര്യങ്ങളിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ ഫിംഗർ സ്പിന്നറാണെന്ന് പലപ്പോഴും തോന്നിപ്പോയി. ചിലപ്പോഴൊക്കെ അത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കുന്നതിലാണ് കാര്യം. മൂന്ന് സ്വെറ്ററുകളാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.” എന്നും ചഹാൽ പറഞ്ഞു. അതേസമയം ആദ്യ മത്സരത്തിൽ യുസവേന്ദ്ര ചഹാൽ മാൻ ഓഫ് ദി മാച്ച് നേടിയിരുന്നു.

Top