Yusuf Pathan becomes first Indian to sign for foreign T20 league

yusef patan

ന്യൂഡല്‍ഹി: ഹോങ്കോംഗ് ലീഗില്‍ കളിക്കാന്‍ യൂസഫ് പഠാന്‍ കരാര്‍ ഒപ്പിട്ടു.വിദേശ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും യൂസഫ് പഠാനു സ്വന്തം.

ബിസിസിഐയുടേയും പത്താന്റെ ഹോം ടീമായ ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെയും പ്രത്യേക അനുമതിയോടെയാണ് പഠാന്‍ വിദേശ ലീഗില്‍ കളിക്കുന്നത്. 34 വയസുകാരനായ യൂസഫ് പഠാന്‍ 2012 ലാണ് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത്. അതിനാല്‍ത്തന്നെ വിദേശ ലീഗുകളില്‍ കളിച്ച് ഐപിഎല്ലിനു മുമ്പായി ഫോം നിലനിര്‍ത്താനാണ് പഠാന്റെ ശ്രമം.

നേരത്തെ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ബിസിസിഐ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഇത് നടന്നില്ല.

Top