yusuf ali – ravi pillai – paravoor

ദുബായ്: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വെടിക്കെട്ട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് മലയാളി വ്യവസായികളായ എം.എ.യൂസഫലിയും രവിപിള്ളയും സഹായം പ്രഖ്യാപിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെ കൂടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ലുലു ഗ്രൂപ്പ് ചെയര്‍മാനായ യൂസഫലി പ്രഖ്യാപിച്ചു.

മരിച്ചവര്‍ക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും വീതമാണ് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പ്രഖ്യാപിച്ചത്.
ദുരന്തത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ സഹായം വേണ്ടിവന്നാല്‍ അത് പിന്നീട് പരിഗണിക്കുമെന്ന് യൂസഫലിയും രവിപിള്ളയും അറിയിച്ചു.

Top