യുദ്ധ അഭ്യാസ് 2018; ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ഹിമാലയന്‍ മേഖലയില്‍ സംയുക്ത സൈനിക അഭ്യാസം നടത്തുകയാണ് ഇന്ത്യയും അമേരിക്കയും. യുദ്ധ അഭ്യാസ് 2018 എന്ന് വിളിക്കുന്ന പരിപാടി നിലവിലെ ഏറ്റവും ദീര്‍ഘമായ സൈനിക അഭ്യാസമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിനാലാമത് സൈനിക അഭ്യാസമാണിത്. ഈ മാസം 29ന് പരിപാടി അവസാനിക്കും.

തീപ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നിച്ച് പോരാടുക, അതിന് സജ്ജരാവുക എന്നതാണ് സൈനികാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്താനും ഇതില്‍ പരിശീലിക്കും.

350 അമേരിക്കന്‍ പട്ടാളക്കാരാണ് ഇവിടെ പരിശീലനം നടത്തുന്നത്. ഇന്ത്യയില്‍ നിന്നും ഗരുഡ് വിഭാഗത്തിന്റെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

ഒരു രാജ്യത്തിന് മറ്റേതിന്റെ സൈനിക രീതികളും ഉപകരണങ്ങളും ഡ്രില്ലുകളും ആയുധങ്ങളും പരസ്പരം പരിചയപ്പെടാന്‍ അവസരമുണ്ട്.

Top