ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ; വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപി രാജിവെച്ചു

ysr-congress

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപി പി.വി.മിഥുന്‍ റെഡ്ഡി രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. വരും മണിക്കൂറില്‍ കൂടുതല്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപിമാര്‍ രാജിവെക്കുമെന്നാണ് വിവരം.

സഭ തുടര്‍ച്ചയായി സ്തംഭിച്ചതു മൂലം, എന്‍ഡിഎ സര്‍ക്കാരിനെതിരെ തങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയാതെ വന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കി. അഞ്ചോളം വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എം പിമാരാണ് രാജിവയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ആന്ധ്രയിലെ ജനങ്ങളോടുള്ള വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പരാജയപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തി. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനു രാജിസമര്‍പ്പിക്കുമെന്നാണ് എംപിമാര്‍ അറിയിച്ചിരിക്കുന്നത്.

Top