പ്രത്യേക പദവി ; ജൂലൈ 24 ന് ആന്ധ്രാപ്രദേശില്‍ വൈ എസ് ആര്‍ ബന്ദ്

കാക്കിനട : ആന്ധ്രാപ്രദേശിന് പ്രത്യേക പദവി സംബന്ധിച്ച വിഷയത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ജൂലൈ 24 ന് ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് ബന്ദ് പ്രഖ്യാപിച്ചു. വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന അനീതിക്കെതിരെയാണ് ബന്ദ് എന്ന് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ തലത്തില്‍ ഏത് പാര്‍ട്ടിയോടും പിന്തുണ പ്രഖ്യാപിക്കാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാലും അതിനായി തങ്ങള്‍ ആവശ്യപ്പെടുന്നത് ആന്ധ്രാപ്രദേശിനുള്ള പ്രത്യേക പദവിയാണെന്നും
അദ്ദേഹം വ്യക്തമാക്കി.

Top