നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രം യൂട്യൂബര്‍ ഡ്യൂഡ് വിക്കി സംവിധാനം ചെയ്യും

യൻതാര നായികയാകുന്ന ഓരോ പുതിയ സിനിമയുടെയും റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. നടി നയൻതാര തെരഞ്ഞെടുക്കുന്നത് വ്യത്യസ്‍തമായ കഥാപാത്രങ്ങള്‍ ആയിരിക്കും എന്നതാണ് അതിന്റെ കാരണം. നയൻതാര നായികയാകുന്ന പുതിയ സിനിമയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് നയൻതാര ഇനി നായികയാകുക.

‘കണക്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Top