വിവിധ ചാനലുകളിലായി വനിതാ പൊലീസ് ഓഫീസർമാരുടെ 400 വിഡിയോകൾ; യുട്യൂബർ അറസ്റ്റിൽ

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ വിഡിയോകൾ പകർത്തുകയും അതു യുട്യൂബ് ചാനലിൽ അസഭ്യപരാമർശങ്ങളോടെ അപ്​ലോഡ് ചെയ്തു ലൈക്ക് മേടിക്കുകയും ചെയ്ത യുട്യൂബർ കുടുങ്ങിയ വാർത്ത അടുത്തിടെ പുറത്തുവന്നു. 400 വിഡിയോയാണ് ഇയാള്‍ സ്വന്തം യുട്യൂബ് ചാനലുകളില്‍ അപ്​ലോഡ് ചെയ്തിരുന്നത്.

ഡ്യൂട്ടിയിലുള്ള വനിതാ പൊലീസ് ഓഫീസറുടെ വിഡിയോ ചിത്രീകരിക്കുകയും അതു പങ്കുവയ്ക്കുകയും ചെയ്തതോടെ ദക്ഷിണ മുംബൈയിലെ ഗിർഗാവിൽ താമസിക്കുന്ന വൈഭവ് ഗജാനൻ ആംഗ്രെ അകത്താകുകയായിരുന്നു. വിഡിയോ വാട്സ്ആപ്പിൽ ഷെയർ ചെയ്തു പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനിതാ പൊലീസ് ഓഫീസർ സ്റ്റേഷനിലെത്തി പരാതി നൽകി. എട്ടു വ്യത്യസ്ത ജിമെയ്ൽ അക്കൗണ്ടുകൾ ഉപയോഗിച്ചു യുട്യൂബ് അക്കൗണ്ടുകൾ തുടങ്ങിയിരുന്നു.

ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 , 67 എ(ഇലക്ട്രോണിക് രൂപത്തിലുള്ള അശ്ലീല വസ്തുക്കളുടെ പ്രസിദ്ധീകരണം), ഐപിസി 354 ഡി(സ്ത്രീയെ മനപ്പൂർവ്വം പിന്തുടരുകയും അവളുടെ വ്യക്തമായ താൽപ്പര്യമില്ലെങ്കിലും ഇലക്ട്രോണിക് മാർഗത്തിലൂടെ ട്രാക്ക് ചെയ്യുകയും ചെയ്യുക.) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരാളുടെ അനുവാദമില്ലാതെ അയാളുടെ സ്വകാര്യവിവരങ്ങള്‍ അവഹേളനപരമായി ഉപയോഗിക്കുന്നത് യുട്യൂബിന്റെ പോളിസിക്കു വിരുദ്ധമാണ്. യുട്യൂബിലിടുന്ന ഉള്ളടക്കം നയങ്ങൾ ലംഘിക്കുകയാണെങ്കിൽ നീക്കം ചെയ്യുകയും അറിയിക്കാൻ ഒരു ഇമെയിൽ അയയ്ക്കുകയും ചെയ്യും.

പോസ്‌റ്റ് ചെയ്യുന്ന ഒരു ലിങ്ക് സുരക്ഷിതമാണെന്ന് വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ലിങ്ക് നീക്കം ചെയ്‌തേക്കാം കമ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് ആദ്യമാണെങ്കിൽ ചാനലിന് മുന്നറിയിപ്പ് ലഭിക്കാനിടയുണ്ട്.

ഒരു പോളിസി പരിശീലനം നേടാനുള്ള അവസരം ലഭിക്കും. മുന്നറിയിപ്പ് 90 ദിവസത്തിന് ശേഷം കാലഹരണപ്പെടും. എന്നിരുന്നാലും, ആ 90 ദിവസത്തിനുള്ളിൽ ഇതേ നയം ലംഘിക്കുകയാണെങ്കിൽ ചാനലിന് സ്ട്രൈക്ക് ലഭിക്കും. 90 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് 3 സ്ട്രൈക്കുകൾ ലഭിച്ചാൽ ചാനൽ അവസാനിപ്പിക്കപ്പെടും.

Top