വളര്‍ത്തുനായയെ ബലൂണ്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍

ദില്ലി: ദില്ലിയില്‍ വളര്‍ത്തുനായയെ ബലൂണ്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റിലായി. ഗൗരവ് ശര്‍മയെന്ന യൂട്യൂബറാണ് വളര്‍ത്തുനായയ്ക്ക് മേല്‍ ഹൈഡ്രജന്‍ ബലൂണ്‍ കെട്ടി പറത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

നായയുടെ ജീവന്‍ അപകടത്തിലാകുന്ന വിധം ദൃശ്യങ്ങള്‍ പകര്‍ത്തിയ കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്ത ഗൗരവ് ശര്‍മ്മ മൃഗ സ്‌നേഹികളോട് മാപ്പ് പറഞ്ഞു.

 

Top