യുട്യൂബ് വെബ് സീരീസ് കരിക്ക് ഇനി നെറ്റ്ഫ്ലിക്‌സിലും

പ്രശസ്ത യുട്യൂബ് വെബ് സീരീസായ കരിക്ക് ഇനി നെറ്റ്ഫ്ലിക്‌സിലും. കരിക്ക് ടീം തന്നെയാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമായ യുട്യൂബ് ചാനലാണ് കരിക്ക്.

നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് അവര്‍ നിര്‍മിച്ച റിപ്പര്‍ എന്നു പേരിട്ട പരമ്പര ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ മൂന്നിന് രാവിലെ 11 ന് റിലീസ് ചെയ്യും. കോമഡി വീഡിയോ തന്നെയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

നിഖില്‍ പ്രസാദാണ് കരിക്കിന്‍റെ ഉടമ. നെറ്റ്ഫ്ലിക്സ് കൂടാതെ യുട്യൂബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാം എന്നിവയിലും വീഡിയോ റിലീസ് ചെയ്യും.അനു കെ. അനിയൻ, ശബരീഷ്, ജീവൻ സ്റ്റീഫൻ, കിരൺ, അർജുൻ രത്തൻ എന്നിവരാണ് അവർ പുറത്തു വിട്ട ‘റിപ്പറിന്റെ’ പോസ്റ്ററിൽ ഉൾപ്പെടിട്ടുള്ളത്.

 

 

Top