യുട്യൂബില്‍ വൈറലായി ഉയരെയിലെ ‘നീ മുകിലോ..’എന്ന ഗാനം

പാര്‍വതി നായികയായി എത്തിയ ‘ഉയരെ’ എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ‘നീ മുകിലൊ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഇതിനോടകം യു ട്യൂബില്‍ ഹിറ്റായി കഴിഞ്ഞു. 18 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും,സിത്താരയും ചേര്‍ന്നാണ്. ആസിഫ് അലി,ടൊവിനോ ,സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Top