യൂട്യൂബില്‍ ഇനി പുതിയ നിയമങ്ങള്‍; ഡിസംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍

ടുത്ത മാസം പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് യൂട്യൂബ് ഇപ്പോള്‍ മൊബൈലിലും വെബിലുമുള്ള ഉപയോക്താക്കളെ അറിയിക്കുന്നു. ഡിസംബര്‍ 10 മുതല്‍ പുതിയ യൂട്യൂബ് സേവന നിബന്ധനകള്‍ ബാധകമാകുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഉപയോക്താക്കള്‍ക്ക് എങ്ങനെ ഉപയോഗിക്കാം, ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍, പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന് അനുവദിച്ച അവകാശങ്ങള്‍, ഉള്ളടക്കം നീക്കംചെയ്യല്‍ എന്നിവയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങി യൂട്യൂബ് മറ്റ് കാര്യങ്ങളും അറിയിക്കുന്നു.

ആര്‍ക്കും സൗജന്യമായി തുടങ്ങാനാകുന്ന വീഡിയോ അപ്ലോഡിങ് പ്ലാറ്റ്ഫോം എന്ന സവിശേഷത യുട്യൂബ് സ്വയം അവസാനിപ്പിക്കുവാന്‍ പോവുകയാണ്. ലോകത്തിന്റെ പലയിടത്തു നിന്നും ഇങ്ങനെ അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പലതും പ്രശ്‌നമായതോടെയാണ് യുട്യൂബ് തങ്ങളുടെ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തിരുമാനിച്ചിരിക്കുന്നത്.

യുട്യൂബ് വീഡിയോകള്‍ വഴി വരുമാനം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും സ്വന്തം വീഡിയോകള്‍ യുട്യൂബില്‍ ഇട്ട് ഇരിക്കുന്നവര്‍ക്കുമാണ് കമ്പനി എടുത്തിരിക്കുന്ന ഈ പുതിയ തീരുമാനം ഗുരുതരമായി ബാധിക്കുവാന്‍ പോകുന്നത്. സൗജന്യ സേവനമായതിനാല്‍ യുട്യൂബര്‍മാര്‍ ആഗ്രഹിക്കുന്ന അത്രയും കാലം വീഡിയോകള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്നാണ് യുട്യൂബ് വ്യക്തമാക്കുന്നത്.

ലാഭകരമല്ല എന്ന് തോന്നുന്ന ഏത് അക്കൗണ്ടും പൂട്ടുമെന്ന തീരുമാനമാണ് പുതിയ നയത്തില്‍ യുട്യൂബ് എഴുതി ചേര്‍ത്തിരിക്കുന്നത്. സൗജന്യ സേവനമായതിനാല്‍ യുട്യൂബര്‍മാര്‍ ആഗ്രഹിക്കുന്ന അത്രയും കാലം വീഡിയോകള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്ന പ്രഖ്യാപനം കൂടിയാണ് യുട്യൂബ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top