യൂട്യൂബ് സീരീസ് ‘തേരാപാര’ സിനിമയാകുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

യൂട്യൂബ് സീരീസ് ആയ കരിക്ക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍. സീരിസ് ഇനി സിനിമയാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കരിക്ക് ടീം മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കഴിഞ്ഞു. ‘തേരാപാര’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയനും സംഗീതം പി.എസ് ജയഹരിയുമാണ്. 2020ല്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.

Top