വ്യാജമ്മാരെ കണ്ടെത്താന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ്

പുതിയ ഫീച്ചറുമായി യൂട്യൂബ്. വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാനാണ് പുതിയ ഫീച്ചറുമായി യുട്യൂബ് രംഗത്തു വന്നിരിക്കുന്നത്. പുതിയ ഫീച്ചര്‍ വന്നതോടെ യൂട്യൂബില്‍ വിഷയങ്ങള്‍ തിരയുമ്പോള്‍ സെര്‍ച്ച് ബാറിന് കീഴില്‍ വിശ്വസനീയ വിവരങ്ങളുമായി ഒരു ബോക്സ് പ്രത്യക്ഷപ്പെടും.സെര്‍ച്ച് ബാറിന് കീഴിലായും വീഡിയോയ്ക്ക് മുകളിലായുമാണ് ഈ ബോക്സ് പ്രത്യക്ഷപ്പെടുക. ‘ഫാക്ട് ചെക്ക്’ ബോക്സ് എന്നാണ് ഇതിനെ പറയുന്നത്.

മലയാളത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും സെര്‍ച്ച് ചെയ്യുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ ഈ ബോക്സ് കാണാന്‍ സാധിക്കുന്നത്. വീഡിയോ കാണുന്ന സമയത്ത് ഈ ബോക്സ് അപ്രത്യക്ഷമാവുകയും ചെയ്യും. 2019 ന്റെ അവസാനത്തോടെ ഇത് എല്ലാ ഭാഷകളിലും ലഭ്യമാകും. ഈ ബോക്സിലേക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നത് യൂട്യൂബിന്റെ തന്നെ അംഗീകൃത ചാനലുകള്‍ വഴിയാണ്. അതിനാല്‍ തന്നെ തെരയുന്ന വീഡിയോകളില്‍ ശരിയായവ മാത്രമേ ഇനി ലഭ്യമാകൂ. പരിക്ഷണാടിസ്ഥാനത്തില്‍ കുറച്ച് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top