ഡിസ് ലൈക്ക് വേണ്ട; വമ്പന്‍ മാറ്റവുമായി യൂട്യൂബ്

യൂ ട്യൂബ് വീഡിയോകള്‍ക്കുള്ള ഡിസ്‌ലൈക്കുകള്‍ മറച്ചുവയ്ക്കാന്‍ യൂ ട്യൂബ്. വീഡിയോകള്‍ക്ക് വരുന്ന ഡിസ്‌ലൈക്ക് വീഡിയോ അപ്‌ലോഡ് ചെയ്തവര്‍ക്ക് മാത്രമാകും ഇനി കാണാന്‍ കഴിയുക. മറ്റുള്ളവര്‍ക്ക് ഡിസ്‌ലൈക്ക് നല്‍കാന്‍ അവസരമുണ്ടെങ്കിലും ആകെ എത്ര ഡിസ് ലൈക്കുകള്‍ ഉണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ കാണാന്‍ കഴിയില്ല. വീഡിയോകള്‍ ഇടുന്നവര്‍ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് യൂ ട്യൂബ് അറിയിച്ചു.

വീഡിയോകള്‍ക്കെതിരെ ഡിസ്‌ലൈക്കുകള്‍ നല്‍കുന്ന ക്യാംപയിനുകള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റര്‍മാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്റെ കണ്ടെത്തല്‍. അതേസമയം തന്നെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ നല്‍കുന്നത് തിരിച്ചറിയാന്‍ ഡിസ്‌ലൈക്കുകള്‍ സഹായിക്കുമെന്ന വാദവും യൂട്യൂബ് അംഗീകരിക്കുന്നുണ്ട്.

യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്‌കാരം യൂട്യൂബ് നടപ്പിലാക്കുന്നത്. സമാനമായി ഫേസ്ബുക്കും ഡിസ്‌ലൈക്ക് ബട്ടന്‍ പരീക്ഷിച്ചിരുന്നെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തി അത് നീക്കം ചെയ്തിരുന്നു.

 

Top