യൂട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു

യൂട്യൂബിന്റെ പുതിയ മ്യൂസിക് സ്ട്രീമിങ് സേവനമായ യൂട്യൂബ് മ്യൂസിക് ഇന്ത്യയില്‍ അവതരിപ്പിച്ചു. പാട്ടുകള്‍ ആസ്വദിക്കുന്നതിനായി ഗൂഗിളിന്റെ സഹായത്തോടെയാണ് യൂട്യൂബ് മ്യൂസിക് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം.

എന്നാല്‍ പരസ്യമില്ലാതെ വീഡിയോ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും യുട്യൂബ് പ്രീമിയം ആപ്പ് സബ്സ്‌ക്രൈബ് ചെയ്യാം. ഇതിന് 129 രൂപയാണ് മാസവരി.യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍, ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് ഇതായിരിക്കും കൂടുതല്‍ അനുയോജ്യം.

സംഗീത വീഡിയോകള്‍, ആല്‍ബങ്ങള്‍, സിംഗിള്‍ ട്രാക്കുകള്‍, റീമിക്‌സ് വേര്‍ഷനുകള്‍, ലൈവ് പ്രകടനങ്ങള്‍ തുടങ്ങിയവ യൂട്യൂബ് മ്യൂസിക്കില്‍ ലഭ്യമാണ്. പ്രിയഗാനങ്ങള്‍ വളരെ എളുപ്പം തെരഞ്ഞ് എടുക്കാനുള്ള സ്മാര്‍ട് സേര്‍ച്ചിംഗ് സംവിധാനവും ഈ ആപ്പിലുണ്ട്.അമേരിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ മെയില്‍തന്നെ ആപ് അവതരിപ്പിച്ചിരുന്നു.

Top